Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CPMKerala

പാ​ല​ക്കാ​ട് റെ​യി​ൽ​വേ ഡി​വി​ഷ​ൻ വി​ഭ​ജ​നം; സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യും എം​പി​യും നേ​ർ​ക്കു​നേ​ർ

പാ​ല​ക്കാ​ട്: റെ​യി​ൽ​വേ വി​ഭ​ജ​ന​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​നി​ടെ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​എ​ൻ. സു​രേ​ഷ് ബാ​ബു​വും വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി​യും ത​മ്മി​ൽ വാ​ക്പോ​ര്. ബി​ജെ​പി​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ക്കാ​ൻ ധൈ​ര്യ​മു​ണ്ടെ​ങ്കി​ൽ ശ്രീ​ക​ണ്ഠ​ൻ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​രം ന​ട​ത്ത​ണ​മെ​ന്നാ​യി​രു​ന്നു സു​രേ​ഷ് ബാ​ബു​വി​ന്‍റെ വെ​ല്ലു​വി​ളി.

ഇ​തി​ന് മ​റു​പ​ടി​യു​മാ​യി ശ്രീ​ക​ണ്ഠ​നും രം​ഗ​ത്തെ​ത്തി. ആ​ണ​ത്ത​മു​ണ്ടെ​ങ്കി​ൽ ബി​ജെ​പി​ക്കെ​തി​രെ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തൂ എ​ന്നാ​യി​രു​ന്നു എം​പി​യു​ടെ തി​രി​ച്ച​ടി. എം​പി​യെ അ​ധി​ക്ഷേ​പി​ക്കു​ന്ന​തി​ന് പ​ക​രം ബി​ജെ​പി​ക്കെ​തി​രെ​യാ​ണ് പ്ര​തി​ഷേ​ധി​ക്കേ​ണ്ട​തെ​ന്നും ശ്രീ​ക​ണ്ഠ​ൻ പ​റ​ഞ്ഞു. ബി​ജെ​പി​യെ ഭ​യ​ന്നാ​ണ് സി​പി​എ​മ്മി​ന്‍റെ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​മെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ഇ​തോ​ടെ റെ​യി​ൽ​വേ ഡി​വി​ഷ​ൻ വി​ഭ​ജ​ന​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധം പാ​ല​ക്കാ​ട് രാ​ഷ്ട്രീ​യ വാ​ക്പോ​രി​നും വേ​ദി​യാ​യി. അ​തേ​സ​മ​യം പാ​ല​ക്കാ​ട് ഡി​ആ​ർ​എം ഓ​ഫീ​സി​ലേ​ക്ക് ഡി​വൈ​എ​ഫ്ഐ​യും യൂ​ത്ത് കോ​ൺ​ഗ്ര​സും ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ർ​ച്ചു​ക​ൾ സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു. ഒ​ല​വ​ക്കോ​ട് ഡി​ആ​ർ​എം ഓ​ഫീ​സി​ന്‍റെ ഗേ​റ്റു​ക​ൾ ഉ​പ​രോ​ധി​ച്ച ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സി​ന്‍റെ പ്ര​തി​രോ​ധം ത​ക​ർ​ത്ത് ക​വാ​ട​ത്തി​ന് മു​ന്നി​ൽ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു.

Latest News

Corehub Up